തിരുവനന്തപുരം: 2.175 കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽ കുമാറും സംഘവും ചേർന്നാണ് വെങ്ങാനൂർ ഭാഗത്ത് നിന്ന് ഝാർഖണ്ഡ് സ്വദേശി ഷയാമൽ സാഹ, വെസ്റ്റ് ബംഗാൾ സ്വദേശി തൻ മയി ചൗധരി എന്നിവരെ അറസ്റ്റ് ചെയ്തു കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.