കാട്ടാക്കട: 13-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു.
മലയിൻകീഴ് മച്ചേൽ പറയാട്ടുകോണം കാവുവിള പുത്തൻവീട്ടിൽ എ.അശോകനാ(56)ണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ എട്ടു മാസംകൂടി കഠിനതടവ് അനുഭവിക്കണം.2017-ലാണ് കേസിനാസ്പദമായ സംഭവം.