141 അങ്കണവാടികൾക്ക് പ്രഷർ കുക്കറുകൾ നൽകി

IMG_20230714_142317_(1200_x_628_pixel)

തിരുവനന്തപുരം:അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ അങ്കണവാടികൾക്കും പ്രഷർ കുക്കറുകൾ വിതരണം ചെയ്തു.

കെ.ആൻസലൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പരിമിത സാഹചര്യങ്ങളിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടികളിൽ ഇപ്പോൾ വിപ്ലവകരമായ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

അങ്കണവാടികളിലേക്ക് കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കാൻ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അതിയന്നൂർ, കാഞ്ഞിരംകുളം കോട്ടുകാൽ, വെങ്ങാനൂർ, കരുംകുളം ഗ്രാമപഞ്ചായത്തുകളിലെ 141 അങ്കണവാടികൾക്ക് 10 ലിറ്റർ സംഭരണശേഷിയുള്ള പ്രഷർ കുക്കറുകളാണ് നൽകിയത്.

2022-23 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ബ്ലോക്ക് അങ്കണത്തിൽ പ്രവർത്തിക്കുന്ന പാരന്റൽ ക്ലിനിക്കും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.വി മൻമോഹൻ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സുനിത റാണി ബി.ബി, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് സെക്രട്ടറി ധീരജ് മാത്യു ജെ.ജെ, അതിയന്നൂർ സി.ഡി.പി.ഒ ശിവപ്രിയ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!