തിരുവനന്തപുരം: വിമാനത്തിലെ ചെക്ക്–ഇൻ ബാഗേജിൽ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നതു തടയാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടുതൽ സംവിധാനങ്ങൾ വരുന്നു.
എയർപോർട്ടിലെ ഇൻ-ലൈൻ റിമോട്ട് ബാഗേജ് സ്ക്രീനിങ് സൗകര്യം ഉപയോഗിച്ച് ബാഗേജിലെ നിയന്ത്രിത ഇനങ്ങൾ കണ്ടെത്താൻ കഴിയും. കണ്ടെത്തുന്ന സാധനങ്ങൾ ബാഗേജിൽ നിന്ന് ഒഴിവാക്കണം.
ഏപ്രിലിൽ രാജ്യാന്തര ടെർമിനലിൽ 1012 ബാഗുകളിൽ നിരോധനമുള്ള ഉൽപന്നങ്ങൾ കണ്ടെത്തി. മേയിൽ ഇത് 1201 ആയി. ജൂണിൽ 1135 ബാഗുകളിൽ നിന്ന് നിരോധിത വസ്തുക്കൾ നീക്കം ചെയ്തു. പ്രതിദിനം ശരാശരി മുപ്പതിലധികം ബാഗുകളിലാണ് തുറന്നു പരിശോധിക്കേണ്ടി വരുന്നത്.