ബാലരാമപുരം : ബാലരാമപുരം മംഗലത്തുകോണത്ത് രണ്ടു വയസ്സുകാരനെ തെരുവുനായ കടിച്ചു. വീടിനു മുന്നിൽ കളിക്കുകയായിരുന്ന ദീക്ഷിതിനെ തെരുവുനായ കടിക്കുകയായിരുന്നു.
കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ കുട്ടിയെ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.