കാട്ടാക്കട മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി യോഗം

IMG_20230715_204535_(1200_x_628_pixel)

കാട്ടാക്കട:കാട്ടാക്കട മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഐ.ബി. സതീഷ് എം.എൽ.എയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.

ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. റോഡ് ഇൻഫാസ്ട്രക്ചർ കേരള വഴി നടപ്പാക്കുന്ന കരമന – വെള്ളറട റോഡിന്റെ നിർമ്മാണത്തിന് പുതുക്കിയ ഡി.പി.ആർ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു.

ചട്ടമ്പിസ്വാമി സ്മാരകം നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി ഓഗസ്റ്റ് ഒന്നിനകം പൂർത്തീകരിക്കാനും തീരുമാനമായി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെ ആർ എഫ് ബി വഴി നടപ്പിലാക്കുന്ന പൊട്ടൻകാവ്- നെല്ലിക്കാട് – തൂങ്ങാംപാറ -തെരളിക്കുഴി റോഡ്, ചൊവ്വള്ളൂർ- മൈലാടി, നെടുങ്കുഴി- പരുത്തൻപാറ റോഡ് എന്നിവയുടെ എഫ് ഡി ആർ രീതിയിലുള്ള നിർമ്മാണം വേഗത്തിലാക്കാനും തീരുമാനിച്ചു.

ഊരുട്ടമ്പലം വില്ലേജ് ഓഫീസിന് സമീപം സ്ത്രീ സൗഹൃദ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. യോഗത്തിൽ കാട്ടാക്കട മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!