മുതലപ്പൊഴി കേന്ദ്രസംഘം സന്ദർശിക്കും

IMG_20230710_094411_(1200_x_628_pixel)

തിരുവനന്തപുരം: മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികൾ മരിച്ച മുതലപ്പൊഴി കേന്ദ്രസംഘം സന്ദർശിക്കും. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദഗ്ധസംഘം മുതലപ്പൊഴിയിലെത്തുക.

മുതലപ്പൊഴി തുറമുഖത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം തേടാനാണ് വിദഗ്ധ സംഘം എത്തുന്നതെന്ന് കെ.മുരളീധരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഫിഷറീസ് ഡവലപ്പ്മെന്റ് കമ്മിഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മിഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്. അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ ധരിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!