തിരുവനന്തപുരം :ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു വിഴിഞ്ഞം തുറമുഖത്തേക്കു നിർമിക്കുന്ന ടണൽ റെയിൽപാതയ്ക്ക് അലൈൻമെന്റായി.
2024 ജനുവരിയിൽ നിർമാണം ആരംഭിക്കുന്ന തുരങ്കത്തിന് ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻഎടിഎം) സ്വീകരിക്കാൻ തീരുമാനമായി.
ഒരേസമയം മൂന്നോ നാലോ ഘട്ടമായി നിർമാണം മുന്നോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യം. ആകെ 42 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും