തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഇന്ന് രാവിലെ 10 മുതൽ നാളെ ഉച്ചയ്ക്ക് 2 വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
നോ പാർക്കിംഗ് ഏർപ്പെടുത്തിയ സ്ഥലങ്ങൾ: കുമരിച്ചന്ത – കോവളം ബൈപ്പാസ് റോഡിൽ തിരുവല്ലം ഫുട്ഓവർ ബ്രിഡ്ജ് ജംഗ്ഷൻ മുതൽ തിരുവല്ലം ഹൈവേയിലെ യു ടേൺ വരെ, വേങ്കറ ക്ഷേത്രം മുതൽ തിരുവല്ലം പാലം ബലിക്കടവ് വരെയുള്ള സർവീസ് റോഡ്, തിരുവല്ലം ജംഗ്ഷൻ – പരശുരാമ ക്ഷേത്ര റോഡ്, ജംഗ്ഷൻ മുതൽ ബി.എൻ.വി സ്കൂൾ വരെയുള്ള റോഡ്, തിരുവല്ലം എൽ.പി.എസ് ജംഗ്ഷൻ മുതൽ സ്റ്റുഡിയോ ജംഗ്ഷൻ വരെയുള്ള റോഡ്, തിരുവല്ലം ഹൈവേയിലെ യു ടേൺ മുതൽ കുമരിച്ചന്ത ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ തിരുവല്ലം ഫുട് ഓവർ ബ്രിഡ്ജ് വരെ.
വിഴിഞ്ഞത്തു നിന്ന് തിരുവല്ലത്തേക്ക് വരുന്ന ഗുഡ്സ്/ ഹെവി വാഹനങ്ങൾ ഇന്ന് അർദ്ധരാത്രി മുതൽ വിഴിഞ്ഞം മുക്കോലയിൽ നിന്ന് ബാലരാമപുരത്തേക്ക് തിരിഞ്ഞ് പോകണം.ചാക്കയിൽ നിന്ന് വിഴിഞ്ഞത്തേക്ക് പോകുന്ന ഗുഡ്സ്/ ഹെവി വാഹനങ്ങൾ ഈഞ്ചയ്ക്കൽ നിന്ന് അട്ടക്കുളങ്ങര – കിള്ളിപ്പാലം – പാപ്പനംകോട് ഭാഗത്തേക്ക് പോകണം.
കരുമത്തു നിന്ന് തിരുവല്ലം ക്ഷേത്രം ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ തിരുവല്ലം എൽ.പി.എസ് ജംഗ്ഷനിലെത്തി പാച്ചല്ലൂരിലേക്ക് പോകണം വണ്ടിത്തടത്തു നിന്ന് തിരുവല്ലത്തേക്ക് വരുന്ന വാഹനങ്ങൾ പാച്ചല്ലൂർ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് വാഴമുട്ടം -ബൈപ്പാസ് റോഡ് വഴി തിരുവല്ലത്തേക്ക് പോകണം