കഴക്കൂട്ടം: ഞാണ്ടൂർകോണം അംബേദ്കർ നഗർ കോളനിയിൽ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്.
ഞായറാഴ്ച രാത്രി 8.30 തോടെയാണ് ആക്രമണമുണ്ടായത്. രാഹുലിന് കഴുത്തിലും കൈയിലും ഗുരുതരമായി വെട്ടേറ്റു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മൂവരെയും കഴക്കൂട്ടം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അംബേദ്കർ നഗർ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റൻ, കാള രാജേഷ് എന്നിവരാണ് ആക്രണം നടത്തിയതെന്നാണ് കഴക്കൂട്ടം പൊലീസ് പറയുന്നത്.