Search
Close this search box.

മുതലപ്പൊഴിയിലെ അപകട കാരണം ഹാർബർ നിർമാണമാണോ എന്ന് പരിശോധിക്കും; മന്ത്രി സജി ചെറിയാൻ

FB_IMG_1689564687896

കഴക്കൂട്ടം : മുതലപ്പൊഴിയിലെ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്കു കാരണം അശാസ്ത്രീയമായ ഹാർബർ നിർമാണമാേണായെന്നു പരിശോധിക്കുമെന്നും ആണെമെങ്കിൽ പഠന റിപ്പോർട്ട് ലഭിച്ചാലുടൻ നിർമാണത്തിലെ അപാകങ്ങൾ പരിഹരിക്കുമെന്നും മന്ത്രി സജി ചെറിയാൻ.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ വീടുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനർനിർമാണത്തിനുള്ള പഠനം നടക്കുന്നുണ്ട്. വിദഗ്ധ സമിതി റിപ്പോർട്ട് ഡിസംബറിൽ ലഭിക്കും. ഇതുവരെ 29 മരണമാണ് ഉണ്ടായത്. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും സംസാരിക്കും.

അദാനി ഗ്രൂപ്പ് 70 ശതമാനത്തോളം ഡ്രഡ്ജിങ് പൂർത്തിയാക്കി. കാലാവസ്ഥാ പ്രശ്നം കാരണമാണ് അവശേഷിക്കുന്ന പണികൾ നിർത്തിവെച്ചത്. കേന്ദ്ര സംഘം മുതലപ്പൊഴി സന്ദർശിക്കാൻ വരുന്നത് നല്ല കാര്യമാണ്.

എല്ലാവരും ചേർന്ന് അപകടം ഉണ്ടാകാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്യും. സഭ സർക്കാരിന് ഒപ്പമാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!