തിരുവനന്തപുരം : നിർധനരായ കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന മമ്മൂട്ടിയുടെ ആ ‘ശ്വാസം’ പദ്ധതി തിരുവനന്തപുരത്തും.
മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം വെട്ടിയാട് എം ജി എം സ്കൂളിൽ ജൂലൈ 26 ന് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും.
മമ്മൂട്ടി സ്ഥാപിച്ച കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ഉദ്ഘാടനചടങ്ങിൽ അധ്യക്ഷത വഹിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള നിർധനരായ കിടപ്പ് രോഗികൾക്കും അവരെ ശുസ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങൾക്കും പാലിയേറ്റിവ് സോസൈറ്റിക്കൾക്കുമായി മുപ്പത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്നുമാണ് തികച്ചും അർഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തിയിരിക്കുന്നതെന്നു കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ് എഫ് സി അറിയിച്ചു.