നാഗർകോവിൽ : തിങ്കളാഴ്ച രാവിലെ കന്യാകുമാരിയിൽ കടൽ ഉൾവലിഞ്ഞു. ഇതുകാരണം വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ട് സർവീസ് രണ്ടുമണിക്കൂർ വൈകി രാവിലെ പത്തുമണിക്കാണ് ആരംഭിച്ചത്.
കറുത്തവാവ്, പൗർണമിദിവസങ്ങളിൽ കന്യാകുമാരിയിൽ കടൽ ഉൾവലിയുന്നത് പതിവാണ്. തിങ്കളാഴ്ച കടൽ ഉൾവലിഞ്ഞനിലയിൽ കടലേറ്റവുമുണ്ടായിരുന്നു. 10 മുതൽ 15 അടി വരെ ഉയരത്തിൽ തിരമാലയടിച്ചു. രാവിലെ 10 മണിക്കുശേഷം സാധാരണനിലയിലായി