തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് എം എ യൂസഫലി.പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായുണ്ടായിരുന്നതെന്നും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയ രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും എം എ യൂസഫലി പറഞ്ഞു.
മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട അദ്ദേഹത്തിന്റെ വിയോഗം ഏറെ ദു:ഖത്തോടെയാണ് ശ്രവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍, സ്മാര്‍ട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നി നിലകളില്‍ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.