ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവ്; ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് എം എ യൂസഫലി

IMG_20230718_210823_(1200_x_628_pixel)

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച്  എം എ യൂസഫലി.പതിറ്റാണ്ടുകളായുള്ള സ്നേഹബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായുണ്ടായിരുന്നതെന്നും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയ രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും  എം എ യൂസഫലി പറഞ്ഞു.

മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട അദ്ദേഹത്തിന്റെ വിയോഗം ഏറെ ദു:ഖത്തോടെയാണ് ശ്രവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍, സ്മാര്‍ട്ട് സിറ്റി പ്രത്യേക ക്ഷണിതാവ് എന്നി നിലകളില്‍ അദ്ദേഹവുമായി വളരെ അടുത്ത് ഇടപഴകാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!