കിളിമാനൂർ : യുവാവിനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിളിമാനൂർ ചെമ്മരത്തുമുക്ക് കേശവപുരം ആശുപത്രിക്കുസമീപം ആർ.ജി. ഭവനിൽ രാജീവി (38)നെയാണ് കഴിഞ്ഞ ദിവസം രാവിലെ സ്വന്തം വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാജഗോപാലൻ നായരുടെയും ഇന്ദിരയുടെയും മകനാണ്. പതിവായി ലോട്ടറി എടുക്കാറുള്ള ഇയാൾക്ക് രണ്ടുദിവസം മുൻപ് ചെറിയ തുക സമ്മാനമായി ലഭിച്ചിരുന്നു. അന്നുമുതൽ രാജീവിനെ കാണാതാകുകയും ചെയ്തു. കിണറിന്റെ വക്കിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽവീണ് മരിച്ചതാകാം എന്നാണ് പോലീസ് നിഗമനം.