മംഗലപുരം :കെഎസ്ആർടിസി ബസിനുള്ളിൽ പ്ലസ്ടു വിദ്യാർഥിനിയെ ഉപദ്രവിക്കുകയും തലയിൽ തുപ്പുകയും ചെയ്ത ആറ്റിങ്ങൽ പൂവണത്തുംമൂട് വാടകയ്ക്കു താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു.
ബസിൽ നിന്നു ഇറങ്ങിയോടിയ ഇന്ദ്രജിത്തിനെ ഓട്ടോറിക്ഷാ ഡ്രൈവർമാരും നാട്ടുകാരും പൊലീസും പിന്നാലെയെത്തി പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗലപുരം ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം.