പൊതുവിപണിയിൽ ക്രമക്കേട് കണ്ടെത്തി

IMG_20230720_205437_(1200_x_628_pixel)

തിരുവനന്തപുരം:പൊതുവിപണിയിലെ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നിർദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫീസറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി.

33 കടകളിൽ നടത്തിയ പരിശോധനയിൽ 12 ക്രമക്കേടുകളാണ് കണ്ടെത്തിയത്. സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, പഴം, പച്ചക്കറി കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായും വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതായും നിയമാനുസൃത ലേബലുകൾ കൂടാതെ സാധനങ്ങൾ വിതരണം ചെയ്യുന്നതായും കണ്ടെത്തി.

പരിശോധനാ വിവരങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്‌പെക്ടർമാരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!