പോത്തൻകോട് : മോഷ്ടിച്ച വസ്തുക്കളുമായി മടങ്ങവെ മുരുക്കുംപുഴ മുണ്ടയ്ക്കൽ ചിറയിൽ വീട്ടിൽ പാപ്പി എന്ന ഷിജു ( 36) മംഗലപുരം പൊലീസിന്റെ പിടിയിലായി.
കണിയാപുരം ആലുംമൂട് മണക്കാട്ടുവിളാകത്തു വീട്ടിൽ എ. ഷംനാദിന്റെ വീട്ടിൽ നിന്നും സിറ്റൗട്ടിലുള്ള ആട്ടുകട്ടിലിന്റെ 10,000 വിലവരുന്ന രണ്ട് ചെമ്പ് ചങ്ങലകളും 2000 വിലവരുന്ന ഒരു ചെമ്പ് കിണ്ടി എന്നിവയും സഞ്ചിയിലാക്കി കൊണ്ടുപോകവെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് ഇന്നലെ പുലർച്ചെ പരിശോധനയ്ക്കു നിന്ന പൊലീസിന്റെ മുന്നിൽപ്പെടുകയായിരുന്നു.
സഞ്ചിയിലെ കിലുക്കം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസിന് സംശയം വന്നത്. ചോദ്യം ചെയ്യലിൽ മോഷണ വസ്തുക്കളാണെന്നു കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു