തിരുവനന്തപുരം : തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറായി. മെട്രോ റെയിൽ നിർമാണച്ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്, പഠനം നടത്തിയ അർബൻ മാസ് ട്രാൻസിസ്റ്റ് കമ്പനി ലിമിറ്റഡ് (യു.എം.ടി.സി) റിപ്പോർട്ട് കൈമാറി.
ഏത് തരത്തിൽ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്. 29-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതലയോഗം റിപ്പോർട്ട് പരിഗണിക്കും.