കഴക്കൂട്ടം: ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ തൻമയ സാേൾ കഴക്കൂട്ടം ചന്തവിള സ്വദേശിയാണ്.
ചന്തവിള യു.പി സ്കൂളിന് സമീപം തടത്തിൽ ബ്രേദേശ് റസിഡന്റ്സ് അസോസിയേഷൻ അച്ചാമ്മയുടെ വീട്ടിൽ അരുൺ സോളിന്റെയും ആശ പ്രിയദർശിനിയുടെയും മകളാണ്.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. പട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് തൻമയ സാേൾ