തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആന സുദർശിനിക്ക് കർക്കടക സുഖ ചികിത്സ ആരംഭിച്ചു. ക്ഷേത്ര ഭരണസമിതി അംഗം കുമ്മനം രാജശേഖരൻ ആയുർവേദ കൂട്ടുകൾ ചേർന്ന ഉരുള നൽകിയാണ് ചികിത്സക്കു തുടക്കമിട്ടത്.
ആനക്കൊട്ടിലിൽ ഒരു മാസത്തോളം നീളുന്ന ചികിത്സക്കു സീനിയർ വെറ്ററിനറി കൺസൽട്ടന്റ്’ ഡോ.ഇ.കെ. ഈശ്വരൻ മേൽനോട്ടം വഹിക്കും. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ബി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ, ആന പരിപാലന സൂപ്പർവൈസർ എൻ.സുരേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.