തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2023 മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള ഭംഗിയായി നടത്തുന്നതില്‍ പങ്കാളികളായ ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരെയും കളക്ടര്‍ ജെറോമിക് ജോര്‍ജ് അഭിനന്ദിച്ചു.
ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ജി. ബിന്‍സിലാല്‍, വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായ ഷാരോണ്‍ വീട്ടില്‍, അജിത് എസ്, അഷിത വി. എ, ബി. നജീബ്, അഭിജിത്ത് പി.എസ് എന്നിവര്‍ക്ക് കളക്ടര്‍ ഫലകം സമ്മാനിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ പ്രശംസപത്രം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.