കല്ലിയോട് : തൊഴിലുറപ്പു തൊഴിലാളിയായ സ്ത്രീ എലിപ്പനി ബാധിച്ച് മരിച്ചു. കല്ലിയോട് മണ്ണയം മൂന്നാനക്കുഴി, കിടാരക്കുഴിവീട്ടിൽ ശോഭന (55) ആണ് മരിച്ചത്.
രണ്ടാഴ്ച മുൻപ് പനി ബാധിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.
തുടർന്നുള്ള പരിശോധനകളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ രോഗം കലശലായി വൃക്കയുടെ പ്രവർത്തനം നിലച്ചുപോയിരുന്നു