വർക്കല : അയിരൂർ ലീനാമണി കൊലപാതക കേസിൽ പ്രധാന തെളിവായ കൊലയ്ക്കുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസം പ്രതികളുമായി സംഭവസ്ഥലത്ത് നടത്തിയ തെളിവെടുപ്പിലാണ് കൊലയ്ക്കുപയോഗിച്ച ഇരുമ്പുകമ്പി കണ്ടെടുത്തത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി(46), അയിരൂർ എസ്.എൻ. വില്ലയിൽ അബ്ദുൽ അഹദ്(41) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്.