തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിർമാണത്തിനായി കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ആണ് തുറമുഖ നിർമാണം പ്രതിസന്ധിയിലായത്. അടുത്ത ബുധനാഴ്‌ച്ച നടക്കുന്ന അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
മണ്‍സൂണ്‍ കഴിയുമ്പോള്‍ ആവശ്യമായി വരുന്ന കല്ല് പരമാവധി ശേഖരിക്കുകയാണ്ചെയ്യുന്നത്. ഇത് തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്.
എന്നാല്‍ ഇങ്ങനെ വരുന്ന വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്ന പാതകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഇപ്പോഴുള്ള പ്രതിസന്ധിയ്ക്ക് കാരണം.ഈ നിയന്ത്രണം നിര്‍മ്മാണ പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.