നെയ്യാറ്റിൻകര: ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഗർഭിണിയുമായി പ്രസവത്തിനായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് പോയ ആംബുലൻസും തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് പോയ കാറുമാണ് നെയ്യാറ്റിൻകര റ്റി.ബി ജംഗ്ഷന് സമീപം നഗരസഭാ സ്റ്റേഡിയത്തിന് മുന്നിൽവച്ച് കൂട്ടിയിടിച്ചത്. ഇന്നലെ പകൽ 3 മണിയോടെയായിരുന്നു അപകടം