തിരുവനന്തപുരം :വലിയതുറയിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ നേതാവിന്‍റെ ആക്രമണം. വലിയതുറയിലെ രണ്ട് എസ് ഐമാക്കാണ് ഗുണ്ടയുടെ കുത്തേറ്റത്.
തലസ്ഥാനത്തെ ഗുണ്ടാ നേതാവായ ജാങ്കോ കുമാറാണ് രണ്ട് എസ്ഐമാരെ കുത്തിയത്. ജാങ്കോയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് കുത്തേറ്റത്.
മൂന്ന് ദിവസം മുമ്പാണ് ജാങ്കോ കുമാർ ജയിലിൽ നിന്ന് ഇറങ്ങിയത്. ഉച്ചക്ക് ഇയാള്‍ ഒരു ഹോട്ടൽ ഉടമയെയും ആക്രമിച്ചിരുന്നു.