തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ പെട്ടു വള്ളം മറിയുകയായിരുന്നു. അപകടത്തിൽ പെട്ട മത്സ്യ തൊഴിലാളിയെ രക്ഷിച്ചു.
വള്ളം മറിഞ്ഞ് പരിക്കേറ്റത് ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ്. ഇയാൾക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്. മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്.