തിരുവനന്തപുരം : യുഡിഎഫ്, ബിജെപി കക്ഷികൾ ബഹിഷ്കരിച്ചതിനാൽ കോർപറേഷനിലെ 4 സ്ഥിരസമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടത്തിയ വോട്ടെടുപ്പിൽ സിപിഎം അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ഘട്ട പുന: സംഘടനയുടെ ഭാഗമായി 6 കൗൺസിലർമാർ കൂടി ഇന്നലെ സ്ഥിരം സമിതി അംഗത്വം രാജിവച്ചു. രണ്ടര വർഷ കാലാവധി പൂർത്തിയായതിനെ തുടർന്ന് ആദ്യ ടേമിൽ അധ്യക്ഷരായ 4 പേർ രാജി വച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
ഷാജിത നാസർ (വികസന കാര്യം), ഗായത്രി ബാബു (ആരോഗ്യം), സി.എസ്. സുജാദേവി (നഗരാസൂത്രണം), എസ്.എസ്. ശരണ്യ (വിദ്യാഭ്യാസ, കായികം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.