വർക്കല: കാർ കുന്നിന് മുകളിൽ നിന്ന് താഴേയ്ക്ക് പതിച്ച് വിനോദസഞ്ചാരികൾക്ക് ഗുരുതരമായി പരിക്കേറ്റു. വർക്കല ആലിയിറക്കം ഭാഗത്ത് കുന്നിന് മുകളിൽ നിർത്തിയിട്ടിരുന്ന കാർ ഉരുണ്ടിറങ്ങിയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ 50 അടി താഴ്ചയിലേയ്ക്കാണ് പതിച്ചത്.
തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിനുള്ളിലുണ്ടായിരുന്നത്.കുന്നിന് മുകളിൽ നിർത്തിയിട്ടിരുന്ന കാർ ഉരുണ്ടിറങ്ങുന്നതിനിടയിൽ പാറകളിൽ തട്ടിമറിഞ്ഞ് കടൽതീരത്ത് പതിക്കുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശികളായ മധുമിത(21), കുനാൽ(20), ഹാജകമാൽ(20) എന്നിവരെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില കണക്കിലെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ചെന്നൈ ആർ വി കോളേജിലെ എൻജീനിയറിംഗ് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം.