തിരുവനന്തപുരം :മുതലപ്പൊഴി തുറമുഖം അടച്ചിടാനുള്ള നീക്കത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപത.
പൊഴി അടച്ചിടാനുള്ള നീക്കത്തെ മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി എതിർക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. ഫാ. യൂജിൻ പെരേര അറിയിച്ചു.
മണ്ണ് നീക്കം ചെയ്യുമെന്ന വാഗ്ദാനം പാലിക്കാതെ പൊഴി അടച്ചിടാനുള്ള സർക്കാർ നീക്കം നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു.