തിരുവനന്തപുരം : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവല്ലം ബൈപാസിൽ ടിപ്പർ ലോറി സ്ക്കൂട്ടറിന് പിന്നിലിടിച്ച് വെഞ്ഞാറമൂട് പുല്ലൻ പാറ കുന്നുംമേങ്ങ മുണ്ടൻ തടിക്കട തടത്തരികത്ത് വീട്ടിൽ സലീമിന്റെയും സമീനയുടേയും മകൻ മുഹമ്മദ് ഇക്ബാൽ (23) ആണ് മരിച്ചത്.
പൂന്തുറ പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സ്വാലിഹ്, ഫർസാന എന്നിവരാണ് സഹോദരങ്ങൾ. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ ഇക്ബാലിന്റെ തലയിലൂടെ ലോറി കയറി ഇറങ്ങി