തിരുവനന്തപുരം: ആർ.സി.സിയിൽ മാലിന്യം കത്തിക്കാൻ ഉപയോഗിക്കുന്ന ഇൻസിനറേറ്ററിന്റെ പുകക്കുഴൽ തകർന്നുവീണു. ഇന്നലെ വൈകിട്ടാണ് വൻ ശബ്ദത്തോടെ ഉയരമുള്ള പുകക്കുഴൽ നിലംപതിച്ചത്.
കാലപ്പഴക്കമാണ് അപകടത്തിന്റെ കാരണം. ആർ.സി.സിയുടെ പിൻവശത്ത് മറിഞ്ഞു വീണ പുകക്കുഴൽ മെഡിക്കൽ കോളേജ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന ഡോക്ടറുടെ കാറിന് മുകളിലാണ് വീണത്