പൂവാർ: തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിരവധി മോഷണക്കേസുകളിലും എക്സൈസ് കേസുകളിലും പ്രതിയായി വിചാരണ നേരിടുന്ന ബാലരാമപുരം മംഗലത്തുകോണം സ്വദേശി രാഖീഷ് (33) അറസ്റ്റിലായി.
ഇക്കഴിഞ്ഞ ജൂൺ 22ന് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊച്ചുതുറയിൽ വീട്ടുകാർ പുറത്തുപോയ സമയത്ത് വീടിന്റെ പിറകുവശത്തെ വാതിൽ പൊളിച്ച് സ്വർണവും പണവും കവർന്ന കേസിലാണ് രാഖീഷിനെ പിടികൂടിയത്.