നെയ്യാറ്റിൻകര :പത്തു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികന് 17 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു.
കൊല്ലയിൽ മഞ്ചവിളാകം കോഴിപ്പാറ മേലെപള്ളി വീട്ടിൽ നേശമണിയെ (70) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 2018ൽ ആണ് സംഭവം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത്ത് തങ്കയ്യ ഹാജരായി.