ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു

IMG-20230729-WA0010

മംഗലപുരം : ദേശീയപാതയിൽ ചെമ്പകമംഗലം ജംഗ്ഷനു സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു. ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഇന്ന് രാവിലെ 8 അര മണിയോടെയാണ് സംഭവം.

യാത്രക്കാരുമായി മംഗലപുരം ഭാഗത്തേക്ക്‌ പോയ കെഎസ്ആർടിസി വേണാട് (ആർഎൻഎ 890) ആണ് കത്തി നശിച്ചത്. ബസ്സിനടിയിൽ നിന്ന് ചെറിയ രീതിയിൽ പുക വന്ന ഉടനെ തന്നെ ഡ്രൈവർ ബസ് റോഡ് വശത്ത് ഒതുക്കി യാത്രക്കാരെയും ഇറക്കിയതിനാൽ ആളപായം ഒഴിവായി.

തുടർന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് എത്തി തീ പൂർണമായും കെടുത്തി. ബസ് പൂർണമായും കത്തി നശിച്ചു. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!