പള്ളിക്കൽ: പാറക്കെട്ടിന് മുകളില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ യുവാവ് മരിച്ചു. പുഴയില്‍ വീണ നവദമ്പതികള്‍ക്കായി തെരച്ചില്‍ തുടരുന്നു. കടയ്ക്കൽ സ്വദേശികളായ സിദ്ദീഖ്, ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്.
അഞ്ച് ദിവസം മുമ്പായിരുന്നു സിദ്ദീഖിന്റെയും നൗഫിയുടെയും വിവാഹം. നവ ദമ്പതികള്‍ ബന്ധുവായ അന്‍സിലിന്റെ വീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു. വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്.
പള്ളിക്കപ്പുഴ പാലത്തിന് സമീപം പാറക്കെട്ടിന് മുകളില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ കാല്‍ വഴുതി പുഴയിലേക്ക് വീണത്. ഫോട്ടോ എടുക്കുകയായിരുന്ന അന്‍സിലും പുഴയില്‍ വീണു. ഇയാളെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിദ്ദീഖിനും നൗഫിക്കുമായി തെരച്ചില്‍ തുടരുന്നു.