പൂവാർ : തീരദേശ ഹൈവേ നിർമാണത്തിന്റെ ആദ്യഘട്ടത്തിനു തുടക്കമായി. പൊഴിയൂർമുതൽ മറ്റു തീരദേശ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നടപ്പാക്കുന്ന പദ്ധതിക്കായി പൂവാർ പൊഴിക്കരയിൽ കല്ലിട്ടു. കല്ലിടൽ നടപടികൾ ജില്ലയുടെ പലഭാഗത്തും ആരംഭിച്ചിട്ടുണ്ട്.
കല്ല് സ്ഥാപിച്ച് റോഡ് കടന്നുപോകുന്ന സ്ഥലങ്ങൾ രേഖപ്പെടുത്തും. അതിനുശേഷമാവും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കുക.