തിരുവനന്തപുരം: മുതലപ്പൊഴി അപകടങ്ങളിൽ മന്ത്രിതല യോഗങ്ങൾ ഇന്ന് രാവിലെ 11 മണി മുതൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് നടക്കും.
മന്ത്രിമാർ ആദ്യം അദാനി പോർട്ട് ഗ്രൂപ്പുമായും തുടർന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ഭാരവാഹികൾ, മുതലപ്പൊഴി ഹാർബർ മാനേജ്മെൻറ് സൊസൈറ്റി അംഗങ്ങൾ, സാമുദായിക സംഘടനാ പ്രതിനിധികൾ എന്നിവരുമായും ചർച്ചകൾ നടക്കും.ചർച്ചകൾക്ക് ശേഷം മന്ത്രിമാർ മാധ്യമങ്ങളെ കാണുന്നതാണ്.