ചിറയിൻകീഴ് : മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽപെട്ട് രണ്ടുപേർക്ക് പരിക്ക്. അഴിമുഖം കടക്കവേ ശക്തമായ തിരയിൽ പെട്ട വള്ളത്തിൽ ഉണ്ടായിരുന്ന രണ്ടു പേർക്കാണ് തിര പൊങ്ങി അടിച്ചപ്പോൾ പരിക്കേറ്റത്.
ഇന്ന് രാവിലെ 6.45ഓടെ മുതലപ്പൊഴി ഹാർബറിൽ നിന്നും സിംസന്റെ ഉടമസ്ഥതയിലുള്ള ഇമ്മാനുവേൽ എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ 7 പേരിൽ രണ്ടു പേരായ അഞ്ചുതെങ്ങ് സ്വദേശി ഫ്രാക്ലിൻ(45),ജോയ് (54) എന്നിവർക്ക് ശക്തമായ തിരയിൽപ്പെട്ട് വള്ളത്തിലിടിച്ച് പരിക്കേറ്റു.
വള്ളത്തിൽ കരയിൽ എത്തിച്ച് ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.