തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറും ഡി.ജി.പിയുമായ ടോമിൻ ജെ.തച്ചങ്കരിക്ക് കമ്മീഷൻ യാത്രയയപ്പ് നൽകി.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് അദ്ദേഹത്തിന് ഉപഹാരം നൽകി.
കമ്മീഷൻ അന്വേഷണ വിഭാഗത്തിൻ്റെ ഉപഹാരം അംഗം വി.കെ.ബീനാകുമാരിയും എസ്.പി, എസ്. ദേവമനോഹറും ചേർന്ന് തച്ചങ്കരിക്ക് സമ്മാനിച്ചു. കമ്മീഷൻ സെക്രട്ടറി എസ്.എച്ച്. ജയകേശൻ പ്രസംഗിച്ചു.
								
															
															