തിരുവനന്തപുരം: വിൽപ്പനയ്ക്കായി കൊണ്ടുപോയ നക്ഷത്ര ആമകളുമായി കെ.എസ്.ഇ.ബി ജീവനക്കാർ ഉൾപ്പടെ 3 പേരെ വനം വകുപ്പ് പിടികൂടി.
തൈക്കാട് കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ മലയിൽകീഴ് സ്വദേശി സന്തോഷ് (40), താത്കാലിക ഡ്രൈവർ തൃശൂർ ചാവക്കാട് സ്വദേശി സജിത് (38), സജിത്തിന്റെ സുഹൃത്ത് മലയിൻകീഴ് സ്വദേശി അരുൺ കുമാർ (33) എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കഴക്കൂട്ടത്ത് നിന്നാണ് പ്രതികളെ വനം വകുപ്പ് സംഘം നക്ഷത്ര ആമകളുമായി പിടികൂടുന്നത്. രണ്ട് നക്ഷത്ര ആമകളുമായി വിൽകുന്നതിന് വേണ്ടി കഴകൂട്ടത്ത് എത്തിയപ്പോൾ വനം വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ഇവരെ പിടികൂടുകയായിരുന്നു.
10 – 25 ലക്ഷം വരെയാണ് ഇതിന് വിലയെന്ന് ഇവർ പറയുന്നു. ഇവർ ഉപയോഗിച്ച കാറും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തു