കഴക്കൂട്ടം: കുളത്തൂർ മാർക്കറ്റിനു മുൻപിൽ റോഡിൽ കച്ചവടം നടത്തിയ യുവാവിന് ക്രൂര മർദനം ഏറ്റ സംഭവത്തിൽ നഗരസഭയുടെ കുളത്തൂർ മാർക്കറ്റിന്റെ കരാറുകാരൻ ഉൾപ്പെടെ ആറു പേരെ തുമ്പ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മാർക്കറ്റിന്റെ കരാറുകാരൻ തൃപ്പാദപുരം ക്ഷേത്രത്തിനു സമീപം പൂരാടം നിവാസിൽ ശിവപ്രസാദി (35)നു പുറമേ ആറ്റിപ്ര ഗാന്ധിനഗറിൽ ഭവാനി നിലയത്തിൽ ഷാജി (52), അരശുംമൂട് തുലവിള വീട്ടിൽ കൃഷ്ണപ്രസാദ് (33), കുളത്തൂർ യൂണിയൻ ബാങ്കിനു സമീപം തുണ്ടത്തിൽ വീട്ടിൽ വിജേഷ് (34), കുളത്തൂർ ടിഎസ്സി ആശുപത്രിക്കു സമീപം ആർ.ബി. സദനത്തിൽ അബ്ജി (42), സ്റ്റേഷൻകടവ് സ്വദേശി രഞ്ജിത്ത് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാർക്കറ്റിനു സമീപം റോഡിൽ പിക്കപ് വാൻ നിർത്തി നാരങ്ങയും മറ്റും കച്ചവടം നടത്തുന്ന വെങ്ങാനൂർ സ്വദേശി ഷാനു (28) വിനാണ് ആറംഗ സംഘത്തിന്റെ മർദനം ഏറ്റത്