ആറ്റിങ്ങൽ:ദേശീയ പാതയിൽ ആലംകോട് പുളിമൂട് ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം നടന്നത്.
ആറ്റിങ്ങലിൽ നിന്ന് ആലംകോട് ഭാഗത്തേക്ക് പെരുമാതുറ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചു വന്ന സ്വിഫ്റ്റ് കാറും എതിർദിശയിൽ ചെമ്പൂര് സ്വദേശി സഞ്ചരിച്ചു വന്ന ബൈക്കുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലിനു ഗുരുതര പരിക്കേറ്റു.