കാഞ്ഞിരംകുളം: തടത്തിക്കുളത്ത് യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 -കാരൻ മരിച്ചു.
കാഞ്ഞിരംകുളം മേലെവിളാകം ലക്ഷംവീട് കോളനിയിൽ ബിജു- സുനി ദമ്പതികളുടെ മകൻ പൊന്നു എന്ന് വിളിക്കുന്ന ബിജിത്ത് (17) ആണ് മരിച്ചത്. കാഞ്ഞിരംകുളം ജംഗ്ഷനിലെ പൂക്കടയിലെ തൊഴിലാളിയാണ്.
അപകടത്തിൽ പരിക്കേറ്റ മറ്റൊരു ബൈക്ക് യാത്രികനായ കാഞ്ഞിരംകുളം പൊട്ടക്കുളം സുകുമാരന്റെ മകൻ സതീശൻ (28) ആശുപത്രിയിൽ ചികിത്സയിലാണ്.