കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കളളിക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ “ഓണ സമൃദ്ധി ” കർഷക ചന്തകൾക്ക് തുടക്കം .
ഓണത്തിന് പൊതു വിപണിയിലെ പച്ചക്കറികളുടെ വില നിയന്ത്രിക്കുന്നതിനും വിഷ രഹിത നാടൻ പച്ചക്കറികൾ ലഭ്യമാക്കുന്നതിനുന്മായി ഓണ വിപണിക്ക് തുടക്കം കുറിച്ചു . പ്രാദേശികന്മായി കർഷകർ ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറികൾ വിപണി സംഭരണ വിലയേക്കാൾ 10 ശതമാനം അധിക തുക നൽകി കർഷകരിൽ നിന്നും സംഭരിച്ച് വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിലാണ്* ഓണച്ചന്തകളിലൂടെ വിൽപ്പന നടത്തുന്നത് .
കർഷക ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പന്തശ്രീകുമാർ നിർവ്വഹിച്ചു .
വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർന്മാൻ ആർ .വിജയൻ ,ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ .സാനുമതി ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു .വി .രാജേഷ് ,വാർഡ് മെമ്പർമാരായ ഒ. ശ്രീകല,ജെ.കല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .കൃഷി ഓഫീസർ ഷിൻസി .എൻ.ഐ നന്ദി അർപ്പിച്ച് സംസാരിച്ചു .വാർഡ് മെമ്പർന്മാർ , കാർഷിക വികസന സമിതി അംഗങ്ങൾ ,കുടുംബശ്രീ ,തൊഴിലുറപ്പ് അംഗങ്ങൾ ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു .28ന് ഓണവിപണിസമാപിക്കും