നെടുമങ്ങാട്: മകന്റെ അപകട മരണ വാർത്ത അറിഞ്ഞ അമ്മ ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി ഷീജയാണ് ജീവനൊടുക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് വയനാട് പൂക്കോട് ക്യാമ്പസിൽ വച്ച് പിക് -അപ്പ് വാനും സ്കൂട്ടറും ഇടിച്ച് ഷീജയുടെ മകൻ പി ജി വിദ്യാർത്ഥിയായ സജിൻ മുഹമ്മദ് (28) മരണമടഞ്ഞിരുന്നു.
അമ്മ ഷീജയെ മരണവിവരമറിയിക്കാതെ ബന്ധുക്കൾ ബന്ധുവീട്ടിലേക്ക് മാറ്റി. രാത്രിയിൽ മരണ വാർത്ത ഫെയ്സ്ബുക്ക് വഴി അറിഞ്ഞ ഷീജ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.