കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്കനെ കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു.
പുതുശേരിമുക്ക് ,പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ സതീശനാണ് പിടിയിലായത്.ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇയാൾ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ച വിവരം പെൺകുട്ടി സ്കൂൾ അധ്യാപികയോടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സ്കൂൾ അധികൃതർ വിവരം കുട്ടിയുടെ വീട്ടിൽ അറിയിക്കുകയും, തുടർന്ന് കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസിൽ പരാതി നല്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.