ചിറയിൻകീഴ്: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് പുലിമുട്ടിൽ ഇടിച്ച് അപകടം.ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ കേടുപാടുകൾ പറ്റിയെങ്കിലും അതേ ബോട്ടിൽ തന്നെ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരായി കരയ്ക്കെത്തി.
പുതുക്കുറിച്ചി സ്വദേശിയായ അനിലിന്റെ നജാത്ത് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 26 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്